ഇന്ത്യൻ രൂപയിൽ വിദേശ വ്യാപാരം നടത്താൻ കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 20 രാജ്യങ്ങളിൽ നിന്നുള്ള വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാനാണ് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ രാജ്യത്തെ 20 ബാങ്കുകൾക്ക് ആർബിഐ കൈമാറിയിട്ടുണ്ട്. വ്യാപാര ഇടപാടുകൾ സുഗമമാക്കുന്നതിന് ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾക്ക് വിദേശത്തുള്ള കറസ്പോണ്ടന്റ് ബാങ്കിന്റെ വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും.
ഇന്ത്യയുടെ വിദേശ വ്യാപാര നയത്തെ അടിസ്ഥാനപ്പെടുത്തി, വിദേശ ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് വോസ്ട്രോ അക്കൗണ്ടുകൾ. ബംഗ്ലാദേശ്, ബെലാറസ്, ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, ഖസാക്കിസ്ഥാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സിംഗപ്പൂർ, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, തുടങ്ങിയ രാജ്യങ്ങൾക്കാണ് അക്കൗണ്ട് തുറക്കാനുള്ള അനുമതി ഉള്ളത്. വോസ്ട്രോ അക്കൗണ്ടുകൾ വഴി വ്യാപാരം നടത്തുന്നതോടെ, ആഗോള വിപണിയിൽ ഇന്ത്യൻ രൂപയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതാണ്.
Also Read: ‘അവൾ ഇപ്പോഴും എന്റെ ഭാര്യ, പിന്നെങ്ങനെ മറ്റൊരാളെ വിവാഹം കഴിക്കും?’: അഞ്ജുവിനെതിരെ ഭർത്താവ് അരവിന്ദ്
Post Your Comments