കൊച്ചി : ഗ്രോ വാസു ജാമ്യം വേണ്ടെന്ന് വെച്ചതിന്റെ രാഷ്ട്രീയവും ചരിത്രവും മനസ്സിലാവാൻ പാടുപെടും ഈ റോസാപ്പൂ പോലീസെന്ന പരിഹാസവുമായി മാധ്യമപ്രവർത്തക മനില സി മോഹൻ. ആലുവയിൽ ചാന്ദിനിയെന്ന കുഞ്ഞിനെ അസം സ്വദേശി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മകളെ മാപ്പ് എന്ന പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കേരള പോലീസ്. ഇതും 2016 ൽ നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത വിഷയവും ചേർത്തുകൊണ്ടാണ് മനിലയുടെ പോസ്റ്റ്.
‘ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസാണ് പോലും. മുഖ്യമന്ത്രിയുടെ വകുപ്പാണ് പോലും ആഭ്യന്തരം. ഗ്രോ വാസു ജാമ്യം വേണ്ടെന്ന് വെച്ചതിന്റെ രാഷ്ട്രീയവും ചരിത്രവും മനസ്സിലാവാൻ പാടുപെടും ഈ റോസാപ്പൂ പോലീസ്. നീതി ബോധം, റോസാപ്പൂ വെച്ച് ഫോട്ടോഷോപ്പ് ചെയ്ത പൈങ്കിളിച്ചിത്രമല്ല’- മനില സമൂഹമാധ്യമത്തിൽ കുറിച്ചു.
READ ALSO: ‘മിസോഫോണിയ’ എന്നാൽ എന്ത്?: നിങ്ങൾ അറിയേണ്ടതെല്ലാം
പോസ്റ്റ് പൂർണ്ണ രൂപം,
കേരള പോലീസിന്റെ എഫ്.ബി. പേജിൽ വന്ന കാർഡാണ്.
പ്രഹസനത്തിന്റെ അങ്ങേയറ്റം.
കൊല്ലപ്പെട്ട കുഞ്ഞിനെന്ത് മാപ്പ്? ‘ചാന്ദ്നിയെ ജീവനോടെ മാതാപിതാക്കൾക്കരികിലെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി’ ഹാ!
ഒരു ചോന്ന റോസാപ്പൂവിന്റെ ചിത്രം വെച്ച് സെന്റി ഡയലോഗടിച്ചാലൊന്നും ഒഴിവാകുന്നതല്ല ഒരു പെൺകുട്ടിയുടെ അതിക്രൂരമായ കൊലയുടെ ഉത്തരവാദിത്വം. നിയമപാലനത്തിലെ വീഴ്ചകൾ. സാമൂഹ്യസുരക്ഷയുടെ പരാജയം.
93 വയസ്സുള്ള ഒരു മനുഷ്യനെ, ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇതേ കേരള പോലീസ്.
2016 ൽ നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനെടുത്ത കേസിലാണ് അറസ്റ്റും റിമാന്റും.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസാണ് പോലും. മുഖ്യമന്ത്രിയുടെ വകുപ്പാണ് പോലും ആഭ്യന്തരം.
ഗ്രോ വാസു ജാമ്യം വേണ്ടെന്ന് വെച്ചതിന്റെ രാഷ്ട്രീയവും ചരിത്രവും മനസ്സിലാവാൻ പാടുപെടും ഈ റോസാപ്പൂ പോലീസ്.
നീതി ബോധം, റോസാപ്പൂ വെച്ച് ഫോട്ടോഷോപ്പ് ചെയ്ത പൈങ്കിളിച്ചിത്രമല്ല.
Post Your Comments