
തിരുവനന്തപുരം: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍. പൊരിങ്ങൽക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സുരേഷ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് ഗീത കൊല്ലപ്പെട്ടത്. ആദിവാസി ഊരിന് സമീപം ഉപേക്ഷിക്കപ്പെട്ട കുടിലിൽ ഒളിച്ച് കഴിയുമ്പോഴാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗീതയും സുരേഷും ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ചാലക്കുടി ഡിവൈഎസ്‌പി ടിഎസ് സിനോജും സംഘവും നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്താനായത്.
Post Your Comments