ഇന്ത്യൻ കായിക താരങ്ങൾക്ക് സ്റ്റേപ്പിൾഡ് വിസ നൽകിയതിന് പിന്നാലെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. അരുണാചൽ പ്രദേശിൽ നിന്നുള്ള 3 ഇന്ത്യൻ കായിക താരങ്ങൾക്കാണ് ചൈന സ്റ്റേപ്പിൾഡ് വിസ വിസ നൽകിയത്. സംഭവത്തെ തുടർന്ന് ഇന്ത്യ-ചൈന അതിർത്തി സംസ്ഥാനമായ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഠാക്കൂർ ശക്തമായ താക്കീത് നൽകി. സ്റ്റേപ്പിൾഡ് നൽകിയതിനെ തുടർന്ന് ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ചൈനയിലേക്കുള്ള വുഷു ടീമിന്റെ ഷെഡ്യൂൾ ചെയ്ത യാത്ര ചൈനീസ് സർക്കാർ മരവിപ്പിക്കുകയായിരുന്നു.
കായിക താരങ്ങൾക്കുള്ള പാസ്പോർട്ടിനൊപ്പം ചൈനീസ് എംബസി സ്റ്റേപ്പിൾഡ് വിസയും അനുവദിക്കുകയായിരുന്നു. സ്റ്റേപ്പിൾഡ് വിസ നൽകുന്നതിനെ ഇന്ത്യ എതിർക്കുന്നുവെന്നും, ഇത് സംബന്ധിച്ച് ചൈനീസ് അധികാരികളോട് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അരീന്ദ്രം ബാഗ്ചി വ്യക്തമാക്കി. നിലവിൽ, ചൈന അരുണാചൽ പ്രദേശിൽ പ്രാദേശികവാദം ഉന്നയിക്കുന്നുണ്ട്. സാധാരണയായി വടക്ക് കിഴക്കൻ സംസ്ഥാനത്തുനിന്നുള്ളവർക്കും സ്റ്റാമ്പ്ഡ് വിസകളാണ് അനുവദിക്കേണ്ടത്. എന്നാൽ, ഈ വിസയ്ക്ക് പകരമായാണ് സ്റ്റേപ്പിൾഡ് വിസ അനുവദിച്ചത്.
Post Your Comments