Latest NewsNewsTechnology

മെസേജുകൾ ഇനി കൂടുതൽ മെച്ചപ്പെടുത്താം, ടെലഗ്രാമിലെ ഈ ഫീച്ചർ വാട്സ്ആപ്പിലും എത്തുന്നു

പരമാവധി 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ വരെയാണ് സന്ദേശമായി അയക്കാൻ സാധിക്കുക

മെസേജുകൾ കൂടുതൽ ആകർഷകമാക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ടെലഗ്രാമിലെ ‘വീഡിയോ മെസേജിന്’ സമാനമായ ഫീച്ചറാണ് വാട്സ്ആപ്പിലും എത്തുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ചാറ്റിൽ കുറഞ്ഞ ദൈർഘ്യമുള്ള വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. സാധാരണയായി അയക്കുന്ന വോയിസ് മെസേജ് ഫീച്ചർ പോലെയാണ് ഇവയും പ്രവർത്തിക്കുന്നത്. വോയിസിനൊപ്പം വീഡിയോ കൂടി ഉണ്ടാകുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.

മെസേജ് ടൈപ്പിംഗ് ബാറിന് വലതുവശത്തായുള്ള ഐക്കൺ ടാപ്പ് ചെയ്താൽ, അവ വീഡിയോ മോഡിലേക്ക് മാറുന്നതാണ്. പരമാവധി 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ വരെയാണ് ഇത്തരത്തിൽ സന്ദേശമായി അയക്കാൻ സാധിക്കുക. റെക്കോർഡ് ബട്ടൺ അമർത്തി മുകളിലേക്ക് സ്വൈപ്പ് ചെയ്യുന്നതോടെ, സ്ക്രീനിൽ വിരൽ വയ്ക്കാതെ തന്നെ റെക്കോർഡ് ചെയ്യാൻ കഴിയുന്നതാണ്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ വൃത്താകൃതിയിലാണ് ചാറ്റിനുള്ളിൽ പ്രത്യക്ഷപ്പെടുക. വീഡിയോകൾ ഓട്ടോമാറ്റിക്കായി പ്ലേ ആകുമെങ്കിലും, വീഡിയോയിൽ ടാപ്പ് ചെയ്താൽ മാത്രമാണ് ശബ്ദം കേൾക്കാൻ സാധിക്കുകയുള്ളൂ.

Also Read: ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമം: മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിക്കെതിരെ സഹകരണ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button