ലക്‌നൗ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ യോഗി സർക്കാർ. സംസ്ഥാനത്ത് സേഫ് സിറ്റി പദ്ധതി നടപ്പാക്കാനാണ് യോഗി സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ദിവ്യാംഗർ എന്നിവരെ കേന്ദ്രീകരിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കുക, ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ച് 12 പ്രധാന വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മൂന്നു മാസത്തിനകം സേഫ് സിറ്റി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സർക്കാർ വിവിധ വകുപ്പുകൾക്ക് സമയപരിധി നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ സിസിടിവികൾ, തെരുവ് വിളക്കുകൾ, ശൗചാലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി.
സംസ്ഥാനത്തെ പൗരന്മാരെ സഹായിക്കാൻ നഗരവികസന വകുപ്പ് സേഫ് സിറ്റി പദ്ധതിയ്ക്കായി ഒരു ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇത് സ്മാർട്ട് സിറ്റി ആപ്പിൽ ഉൾപ്പെടുത്തും. ഇതിന് പുറമെ പൗരന്മാർക്ക് യാത്ര സുരക്ഷിതമാക്കാൻ ഗതാഗത വകുപ്പ് നയൻ ആപ്ലിക്കേഷനും തയ്യാറാക്കും.
Read Also: യാത്രക്കാരുടെ എണ്ണം ഉയർന്നു! കൊച്ചിയിലേക്ക് കൂടുതൽ സർവീസ് നടത്താനൊരുങ്ങി ഇത്തിഹാദ് എയർവെയ്സ്
Post Your Comments