Latest NewsNewsBusiness

ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി ബ്ലാക്ക്റോക്ക്, ലക്ഷ്യം ഇതാണ്

ജിയോ ബ്ലാക്ക്റോക്ക് എന്നാണ് പുതിയ സംയുക്ത സംരംഭത്തിന് പേര് നൽകാൻ തീരുമാനിച്ചിരിക്കുന്നത്

ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചു വരവിനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ആസ്തി കൈകാര്യ കമ്പനിയായ ബ്ലാക്ക്റോക്ക്. റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രിയുമായി ചേർന്ന് അസറ്റ് മാനേജ്മെന്റ് കമ്പനി സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. റിലയൻസിന്റെ ഏറ്റവും പുതിയ കമ്പനിയായ ജിയോ ഫൈനാൻഷ്യൽ സർവീസുമായി ചേർന്ന് 50:50 അനുപാതത്തിലാണ് സംയുക്ത സംരംഭം തുടങ്ങാൻ സാധ്യത.

ജിയോ ബ്ലാക്ക്റോക്ക് എന്നാണ് പുതിയ സംയുക്ത സംരംഭത്തിന് പേര് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്നുള്ള ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ, ഇവയുടെ പ്രവർത്തനം ആരംഭിക്കുന്നതാണ്. ഇരുകമ്പനികളും 15 കോടി ഡോളർ വീതമാണ് മുതൽമുടക്കുന്നത്. ജിയോ ഫൈനാൻഷ്യലുമായുള്ള പങ്കാളിത്തത്തിലൂടെ ധനകാര്യ മേഖലയിൽ വിപ്ലവകരമായ വരുത്താൻ സാധിക്കുമെന്ന് ബ്ലാക്ക്റോക്ക് വ്യക്തമാക്കി. 11 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് ബ്ലാക്ക്റോക്ക് കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ മൊത്തം സാമ്പത്തിക ആസ്തികളുടെ 7 ശതമാനം വരുമിത്.

Also Read: ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു: ഭാര്യ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button