ThiruvananthapuramLatest NewsKeralaNattuvarthaNews

പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു

 

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു. യുവമോർച്ച പ്രവർത്തകരുടെ ഭീഷണി മു​ദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. സ്പീക്കർ എഎൻ ഷംസീറിനെതിരെ യുവമോർച്ച ഭീഷണി മുഴക്കിയതിന് പിന്നാലെ പി ജയരാജൻ നടത്തിയ മോർച്ചറി പ്രയോഗം രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.

തുടർന്ന് യുവമോർച്ച പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യമുയർത്തിയതോടെയാണ് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനമായത്. ജയരാജൻ പങ്കെടുക്കുന്ന പൊതു പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ എണ്ണം തീരുമാനിക്കും.

ബീഹാർ സ്വദേശികളുടെ അഞ്ച് വയസുകാരി മകളെ കാണ്മാനില്ലെന്ന് പരാതി: അസം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം

നേരത്തെ, യുവമോര്‍ച്ചക്കെതിരെ കൊലവിളി പ്രസംഗം നടത്തിയതില്‍ വിശദീകരണവുമായി പി ജയരാജന്‍ രം​ഗത്തെത്തിയിരുന്നു. ‘സ്പീക്കര്‍ എഎന്‍ ഷംസീറിന് ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല എന്നായിരുന്നു യുവമോര്‍ച്ചക്കാരുടെ ഭീഷണി. പ്രതികാരം തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോര്‍ച്ചക്കാര്‍ സ്വയം ഉപമിച്ചതും. ആ യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് താന്‍ പറഞ്ഞതെന്ന് ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആര്‍എസ്എസ് കരുതേണ്ട. തന്നെ കാണാന്‍ ആര്‍ക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്മസിനോ എപ്പോള്‍ വന്നാലും സന്തോഷം തന്നെയാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button