ThiruvananthapuramKeralaNattuvarthaLatest NewsNews

‘സംസ്ഥാനത്ത് മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന വിമർശനം കേരളത്തെ അപകീർത്തിപ്പെടുത്തുന്നത്: എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എംബി രാജേഷ് രംഗത്ത്. മദ്യവർജനമാണ് ഇടതുസർക്കാരിന്റെ നയമെന്നും യാഥാർത്ഥ്യ ബോധത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം കേരളത്തെ അപകീർത്തിപ്പെടുത്തുന്നണെന്നും കള്ളുചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റി: വിമർശനവുമായി കെ സുരേന്ദ്രൻ

‘കർണാടകയിൽ മൂവായിരത്തിൽ അധികവും തമിഴ്‌നാട്ടിൽ ആറായിരത്തിൽ അധികവും ഔട്ട്‌ലെറ്റുകളുള്ളപ്പോൾ കേരത്തിൽ 309 ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണ്. മദ്യവർജനമാണ് ഇടതുപക്ഷ നയം,’ എംബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button