Latest NewsIndiaNews

മണിപ്പൂർ സംഘർഷം: കുടിയേറ്റക്കാരെ തിരിച്ചറിയാൻ പ്രത്യേക നടപടി, ബയോമെട്രിക് വിവരങ്ങൾ ഉടൻ ശേഖരിക്കും

ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ മതിൽ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്

മണിപ്പൂർ സംഘർഷ പശ്ചാത്തലത്തിൽ കുടിയേറ്റക്കാരെ തിരിച്ചറിയാൻ പ്രത്യേക നടപടികളുമായി അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, മ്യാൻമർ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ അനധികൃതമായി അതിർത്തി കടന്നെത്തുന്നവരെ ‘നെഗറ്റീവ് ബയോമെട്രിക് ലിസ്റ്റിൽ’ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പിന്നീട് ഇന്ത്യൻ പൗരനാകാൻ സാധിക്കുകയില്ല.

മണിപ്പൂരിൽ മെയ്തെയ്, കുംക്കി വിഭാഗങ്ങൾക്കിടയിൽ അക്രമങ്ങൾ നടക്കുന്നതിനിടയാണ് നടപടി ശക്തമാക്കുന്നത്. മ്യാൻമർ അതിർത്തിയിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ കുംക്കി ഗോത്ര വിഭാഗക്കാർ മണിപ്പൂരിലെ വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് മെയ്തെയ് വിഭാഗക്കാരുടെ ആരോപണം. നിലവിൽ, ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ മതിൽ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. അതിർത്തിയിലെ മതിൽ നിർമ്മാണം ദുരിതഗതിയിൽ തന്നെ പൂർത്തിയാക്കണമെന്ന് പദ്ധതി ഏറ്റെടുത്തിരിക്കുന്ന ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: മാവ് കുഴയ്ക്കാതെയും പരത്താതെയും 5 മിനിറ്റിൽ പൂരി തയ്യാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button