പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കിന് കീഴിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഫെഡ്ഫിന) ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള അപേക്ഷകൾ ഇതിനോടകം മാർക്കറ്റ് റെഗുലേറ്ററായ സെബിക്കു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഐപിഒ മുഖാന്തരം 750 കോടി രൂപ സമാഹരിക്കാനാണ് ഫെഡ്ഫിന ലക്ഷ്യമിടുന്നത്.
ഓഹരി ഉടമകളുടെ കൈവശമുള്ള 7.03 കോടി ഓഹരികൾ ഓഫർ ഫോർ സെയിൽ മുഖാന്തരം വിറ്റഴിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവർത്തനം വിപുലീകരിക്കാനുള്ള മൂലധനം സമാഹരിക്കുകയാണ് ഐപിഒയിലൂടെ ഫെഡ്ഫിന ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ ബാങ്ക് വ്യക്തമാക്കി. ഐപിഒയ്ക്ക് മേൽനോട്ടം വഹിക്കുന്ന ബാങ്കർമാരായി ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ, ബിഎൻപി പാരിബാസ്, ഇക്വിറസ് ക്യാപിറ്റൽ തുടങ്ങിയവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഐപിഒ നടത്താൻ സെബി അനുമതി നൽകിയിരുന്നെങ്കിലും, പ്രതികൂല സാഹചര്യത്തെ തുടർന്ന് ഐപിഒ റദ്ദ് ചെയ്യുകയായിരുന്നു.
Also Read: സിദ്ധരാമയ്യയ്ക്കെതിരെ പോസ്റ്റ് ഇട്ട ബിജെപി പ്രവർത്തക അറസ്റ്റിൽ
Post Your Comments