Latest NewsNewsBusiness

ടെയിൽ സ്ട്രൈക്ക്: ഇൻഡിഗോ എയർലൈൻസിന് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ

ഇൻഡിഗോ സമർപ്പിച്ച മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് പിഴ ചുമത്തിരിക്കുന്നത്

രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടെയിൽ സ്ട്രൈക്ക് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിനെ തുടർന്നാണ് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ നാല് തവണയാണ് ടെയിൽ സ്ട്രൈക്ക് ഉണ്ടായിട്ടുള്ളത്. വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ, ടേക്ക് ഓഫ് സമയത്തോ വാലിന്റെ ഭാഗം നിലത്ത് തട്ടുന്നതിനെയാണ് ടെയിൽ സ്ട്രൈക്ക് എന്ന് പറയുന്നത്.

ഓഡിറ്റ് പരിശോധനയിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വീഴ്ചകൾ സംഭവിച്ചതിനാൽ, ഡിജിസിഎ എയർലൈനിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇൻഡിഗോ സമർപ്പിച്ച മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് പിഴ ചുമത്തിരിക്കുന്നത്. ടെയിൽ സ്ട്രൈക്ക് തുടർച്ചയായി ഉണ്ടാകുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ടെയിൽ സ്ട്രൈക്ക് സംഭവിക്കുകയാണെങ്കിൽ, പിഴവ് കൃത്യമായി പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തിയതിനുശേഷം മാത്രമാണ് സർവീസ് നടത്താൻ പാടുള്ളൂ.

Also Read: ക്രൂരമായി മര്‍ദിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു: ഭാര്യ ‘കൊന്നു കുഴിച്ചുമൂടിയ’ നൗഷാദ് രക്ഷപ്പെട്ടത് അടുത്ത ദിവസം

shortlink

Related Articles

Post Your Comments

Related Articles


Back to top button