IdukkiLatest NewsKeralaNattuvarthaNews

മനോരോഗിയായ യുവാവ് ആക്രമിച്ചു : വയോധികന് ഗുരുതര പരിക്ക്

ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യു ഔസേപ്പി(89)നാണ് പരിക്കേറ്റത്

അടിമാലി: മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യു ഔസേപ്പി(89)നാണ് പരിക്കേറ്റത്. സഹോദരൻ ജോയിയുടെ മകൻ ഷൈജു (46) ആണ് ആക്രമിച്ചത്.

Read Also : ‘സ്ഥാനത്ത് മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന വിമർശനം കേരളത്തെ അപകീർത്തിപ്പെടുത്തുന്നത്: എംബി രാജേഷ്

വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വാക്കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ഷൈജു മാത്യുവിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ മാത്യുവിന്റെ ചെവി അറ്റു തൂങ്ങി. പുറത്തും കൈക്കും വെട്ടേറ്റ മാത്യു ഗുരുതരാവസ്ഥയിലാണ്. അയൽപക്കത്താണ് ഇരുവരും താമസിക്കുന്നത്. മാത്യുവിന്റെ പുരയിടത്തിൽ നിന്ന് ജാതിക്കായ ഉൾപ്പെടെ ഷൈജു പറിക്കുക പതിവായിരുന്നു. ഇത് പിതാവ് ജോയി വിലക്കി. ഇത് മാത്യു പറഞ്ഞിട്ടാണെന്ന തെറ്റിദ്ധാരണയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഷൈജു ഒളിവിലാണ്. മാത്യുവിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മനോരോഗിയായ ഷൈജുവിനെ മൂന്ന് മാസം മുൻപാണ് ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടുവന്നത്. ആക്രമണ സ്വഭാവമുളള ഷൈജുവിനെ നാട്ടുകാർക്കും ഭയമാണ്. പൊലീസ് ഇടപെട്ടാണ് മനോരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button