അമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. തകഴി വില്ലേജിൽ തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ശ്യാംഭവനിൽ അപ്പു (19) വിനെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതി തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും കണ്ടതിനെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു.
എന്നാൽ, പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്ക് ഏറ്റുമാനൂരിലും പുനലൂരിലും എടിഎം കവർച്ചാ ശ്രമത്തിന് കേസുകൾ ഉള്ളതായി വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
Post Your Comments