PathanamthittaNattuvarthaLatest NewsKeralaNews

75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടിയെടുത്തു: സീരിയൽ നടിയടക്കം രണ്ടുപേർ പിടിയിൽ

പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്

പത്തനംതിട്ട: 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടിയെടുത്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്.

Read Also : ബെം​ഗളൂരുവിലെ ഏറ്റവും വലിയ ബൈജൂസ്‌ ഓഫീസ് അടച്ചുപൂട്ടുന്നു: നിക്ഷേപകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രൻ

കേരള സർവ്വകലാശാലാ മുൻ ജീവനക്കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ ഇയാളെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെട്ടു. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്. ഈ പേരിൽ 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു.

തുടർന്ന്, തട്ടിപ്പിനിരയായ വ്യക്തി സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരൻ പട്ടത്തെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button