മുംബൈ: മുംബൈയില്‍ സീരിയൽ ചിത്രീകരണത്തിനിടെ പുലിയിറങ്ങി. മുംബൈ ഗോരേഗാവിലെ ഫിലിം സിറ്റിയിൽ മറാത്തി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് പുലിയും കുട്ടിയും ഇറങ്ങിയത്. 200-ലധികം ആളുകൾ ഉണ്ടായിരുന്ന സെറ്റില്‍ ആണ് പുലിയിറങ്ങിയത്.
ഫിലിം സിറ്റിയിൽ പുലിയുൾപ്പടെയുള്ള വന്യമൃഗങ്ങളിറങ്ങുന്നത് പതിവാണെന്നും പലതവണ പരാതിപ്പെട്ടിട്ടും സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാമള ഗുപ്ത ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് നൂറോളം ജീവനക്കാർ സമരത്തിലാണെന്നും ചിത്രീകരണം അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments