Latest NewsKeralaNewsSaudi ArabiaInternationalGulf

സൗദി അറേബ്യയിൽ തൊഴിൽ അവസരം: വിസ, ടിക്കറ്റ് എന്നിവ സൗജന്യം

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെർഫ്യൂഷനിസ്റ്റ് തസ്തികയിലേയ്ക്ക് നോർക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റിന് അവസരം. കാർഡിയാക്ക് പെർഫ്യൂഷനിൽ ബി.എസ്.സിയോ, എം.എസ്.സിയോ അധികയോഗ്യതയോ ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കം. പ്രസ്തുത മേഖലയിൽ മുൻപരിചയമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

Read Also: ഉന്നതബിരുദം നേടുന്നതിനായി യുഎസിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ വിശന്നുവലഞ്ഞ് തെരുവിലൂടെ അലയുന്ന നിലയില്‍ കണ്ടെത്തി

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ നോർക്ക റൂട്‌സിന്റെ വെബ്‌സൈറ്റിലും wwww.norkaroots.org, നോർക്ക റൂട്‌സിന്റെ ലാംഗ്വേജ് സ്‌കൂളിന്റെ വെബ്‌സൈറ്റിലും www.nifl.norkaroots.org ലും ലഭിക്കുന്നതാണ്.

ബയോഡാറ്റ (അപ്‌ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്‌പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയിൽ അയക്കേണ്ടതാണ്.

ആകർഷകമായ ശമ്പളവും അലവൻസുകളും ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി, വേദി എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Read Also: എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്‌റ്റോ ട്രേഡിങ്ങിന്റെ പേരിൽ യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button