KeralaLatest NewsNews

വിദേശത്ത് ജോലി വാഗ്ദാനം: നൂറോളം പേരിൽ നിന്നായി തട്ടിയത് ഒരു കോടി രൂപയോളം രൂപ, പ്രതികള്‍ പിടിയില്‍

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതികൾ പിടിയില്‍. ചോക്കോവൈറ്റ് ചോക്ലേറ്റ് കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിലെ ഏകദേശം നൂറോളം പേരിൽ നിന്നായി ആണ്‌ പണം തട്ടിയത്. ഒരു കോടി രൂപയോളം രൂപയാണ് പ്രതികൾ തട്ടിച്ചത്.

ആലപ്പുഴ പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പുതുവൽ വീട്ടിൽ വിഷ്ണു (32), പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ മുറി നടുവിലേ പറമ്പ് വീട്ടിൽ ദേവനന്ദു (21) എന്നിവരെയാണ് പുന്നപ്ര പോലീസ് ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്കെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. പ്രതികൾ ആലപ്പുഴയിലേക്ക് വരുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി എമിഗ്രേഷൻ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. എസ്ഐ രാകേഷ് ആര്‍ആര്‍, എസ്ഐ വിനോദ് കുമാർ, എഎസ്ഐ അൻസ്, സിപിഒമാരായ ഷഫീഖ് മോൻ, മുഹമ്മദ് സഹിൽ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ അമ്പലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button