KeralaLatest NewsNews

സംസ്ഥാനത്തെ മദ്യ നയം കള്ള് വ്യവസായത്തെ തകര്‍ക്കുന്നത്: എഐടിയുസി

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ട്രേഡ് യൂണിയനായ എഐടിയുസി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കും. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. ‘ടോഡി’ ബോര്‍ഡില്‍ മൗനം പാലിക്കുന്നതായും എഐടിയുസി വിമര്‍ശിച്ചു.

Read Also: തമിഴ്നാട് വടശ്ശേരിയിൽ നിന്ന് നാടോടിസംഘം തട്ടിക്കൊണ്ടുവന്ന നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ കണ്ടെത്തി

‘പുതിയ മദ്യനയത്തില്‍ ഭേദഗതികള്‍ ആവശ്യമാണ്. കള്ള് വ്യവസായത്തെ തകര്‍ക്കുന്ന മദ്യനയത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കള്ള് ചെത്തു മേഖലയെ പൂര്‍ണമായും തഴഞ്ഞു. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. സംസ്ഥാനത്ത് രജിസ്ട്രേഡ് തൊഴിലാളികളുണ്ട്. അവര്‍ക്ക് മാത്രമേ ചെത്താന്‍ അവകാശമുള്ളൂ’, എഐടിയുസി ചൂണ്ടിക്കാണിച്ചു.

‘ടോഡി’ ബോർഡ് എന്ന ആശയത്തിൽ മദ്യനയം അകലം പാലിക്കുന്നുവെന്നും എഐടിയുസി വിമർശനം ഉന്നയിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button