
കൽപ്പറ്റ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ മുകുന്ദനെയാണ്(13) മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് സുൽത്താൻ ബത്തേരിയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ബത്തേരി സെന്റ് മേരിസ് സ്കൂൾ വിദ്യാർത്ഥിയാണ്. മരണകാരണം വ്യക്തമല്ല.
Read Also : വീട്ടിൽ ലാഫിംഗ് ബുദ്ധ വെച്ചാൽ എന്തൊക്കെയാണ് ഫലങ്ങളെന്നും എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്നും അറിയാം
കുമാർ – ചിത്ര ദമ്പതികളുടെ മകനാണ് മുകുന്ദൻ. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments