KeralaLatest NewsNews

1.150 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും പിഴയും

കല്‍പ്പറ്റ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ച് കോടതി. കാസര്‍ഗോഡ് തളങ്ങൂര്‍ അന്‍വര്‍ മന്‍സിലില്‍ മുഹമ്മദ് അജീറിനാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. നാര്‍ക്കോര്‍ട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്കെ അനില്‍കുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്. 2018 ഡിസംബറില്‍ മാനന്തവടി ടൗണില്‍ വച്ചാണ് പ്രതി എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. 1.150 കിലോഗ്രാം കഞ്ചാവ് ആണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ ആന്റ് ആന്റീനാര്‍ക്കോട്ടിക്  സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിജി രാധാകൃഷ്ണനും സംഘവുമാണ് അഹമ്മദ് അജീറിനെ അറസ്റ്റ് ചെയ്തത്. കേസില്‍

അസി.എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന എന്‍. രാജശേഖരന്‍ ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എയു സുരേഷ്‌കുമാര്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button