Latest NewsKeralaIndia

‘മാപ്പർഹിക്കാത്ത തെറ്റ്’- കൊലവിളി മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീ​ഗ്

കാഞ്ഞങ്ങാട്: മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ‌ കൊലവിളി മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കി മുസ്ലിം യൂത്ത് ലീ​ഗ്. സംസ്ഥാനവ്യാപകമായി ഇന്നലെ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാ​ഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയിലാണ് വിവാദ മുദ്രാവാക്യം ഉയർന്നത്. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൽ സലാമിനെ പുറത്താക്കിയ കാര്യം വാർത്താ കുറിപ്പിലൂടെയാണ് മുസ്ലീം ലീഗ് അറിയിച്ചത്.

ലീ​ഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ചു നൽകിയതിൽ നിന്ന് വ്യതിചലിച്ചുമാണ് സലാം മുദ്രാവാക്യം വിളിച്ചതെന്നും ചെയ്തത് മാപ്പർഹിക്കാത്ത് തെറ്റാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

വാർത്താകുറിപ്പിന്റെ പൂർണ്ണ രൂപം:

‘മുസ്ലിം യൂത്തീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ (25.07.2023) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്ന് വ്യതി ചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നത്. ആയതിനാൽ മുദ്രാവാക്യം വിളിച്ച് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുൾ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.

വിശ്വസ്തതയോടെ

പി.കെ ഫിറോസ് (ജനറൽ സെക്രട്ടറി)’

shortlink

Related Articles

Post Your Comments

Related Articles


Back to top button