Latest NewsNewsBusiness

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന: 14-ാം ഗഡു നാളെ കർഷകരുടെ അക്കൗണ്ടിൽ എത്തും

കാർഷിക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു നാളെ വിതരണം ചെയ്യും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപയാണ് നാളെ എത്തുക. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ അവരുടെ ഇകെവൈസി പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇകെവൈസി പ്രക്രിയ പൂർത്തിയാക്കിയവർക്ക് മാത്രമാണ് 14-ാം ഗഡു ലഭിക്കുകയുള്ളൂ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ എല്ലാ വർഷവും 6000 രൂപയാണ് ധനസഹായമായി കർഷകർക്ക് നൽകുന്നത്.

കാർഷിക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. രാജ്യത്തുടനീളം കൃഷി യോഗ്യമായ ഭൂമിയുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്. ഓരോ വർഷവും 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 13 ഗഡു വിതരണം ചെയ്തിട്ടുണ്ട്.

Also Read: കൂര്‍ക്കംവലി ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ

shortlink

Post Your Comments


Back to top button