ഇ- കെവൈസി രേഖകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇ- കെവൈസി ചെയ്തവരോ അല്ലെങ്കിൽ സെൻട്രൽ- കെവൈസി പോർട്ടലിൽ കെവൈസി പ്രക്രിയ പൂർത്തിയാക്കിയവരോ ആയ ഉപഭോക്താവിൽ നിന്നും ബാങ്കുകൾ ബ്രാഞ്ച് തലത്തിൽ വെരിഫിക്കേഷൻ, പുതുക്കൽ എന്നിവ ആവശ്യപ്പെടരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബാങ്കുകൾ സമീപിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് ആർബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാമെന്നും ആർബിഐ വ്യക്തമാക്കി.
കെവൈസി രേഖകൾ ഓൺലൈനായി പൂർത്തീകരിച്ച ഉപഭോക്താക്കൾക്ക് വാർഷിക പുതുക്കൽ, വ്യക്തിഗത വിവരങ്ങളിലെ മാറ്റങ്ങൾ എന്നിവ ഓൺലൈനായി തന്നെ ചെയ്യാവുന്നതാണ്. അതിനാൽ, ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിനായി ഉപഭോക്താവിനോട് ശാഖയിൽ നേരിട്ട് എത്താൻ ആവശ്യപ്പെടരുതെന്ന് ആർബിഐ കർശന നിർദ്ദേശം നൽകി. നിലവിൽ, റിസർവ് ബാങ്കിൽ ഇത്തരമൊരു ചട്ടം നിലനിൽക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയത്.
Also Read: സംസ്ഥാനതലങ്ങളിൽ ബിജെപി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണം: സിപിഎം പോളിറ്റ് ബ്യൂറോ
Post Your Comments