KeralaLatest NewsNews

ജയിൽ ചട്ടങ്ങളിൽ ഭേദഗതി: മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി മുതൽ പരോൾ അനുവദിക്കില്ല

ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ കേരള പോലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്

സംസ്ഥാനത്ത് ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. പുതിയ ഭേദഗതി പ്രകാരം, ഇനി മുതൽ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കുകയില്ല. പ്രതികൾക്ക് നൽകിയിരുന്ന അടിയന്തര പരോളും ഇതോടെ നിർത്തലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ച സാഹചര്യത്തിലാണ് ജയിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയത്.

ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ കേരള പോലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. സംശയാസ്പദമായ രീതിയിലുള്ള ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അവയുടെ ലൊക്കേഷനും വീഡിയോയും ഫോട്ടോയും സഹിതം അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുന്നതാണ്. ബസ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, മറ്റ് തിരക്കേറിയ ഇടങ്ങളിലും പരിശോധന കർശനമാക്കും.

Also Read: ഇന്ന് കാർഗിൽ വിജയ് ദിവസ്: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button