ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി ഉടൻ അവസാനിക്കും. റിട്ടേണുകൾ ഫയൽ ചെയ്യാൻ ഇനി 5 ദിവസം മാത്രമാണ് ബാക്കിയുള്ളത്. നികുതി ദായകർ 2022-23 സാമ്പത്തിക വർഷത്തെ റിട്ടേണാണ് ഫയൽ ചെയ്യേണ്ടത്. ജൂലൈ 31-നാണ് റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അവസാന തീയതി. നിലവിൽ, രണ്ട് നികുതി സ്കീമുകളാണ് ഉള്ളത്. നികുതിദായകന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ച് പഴയ നികുതി ഘടനയോ, പുതിയ നികുതി സ്കീമോ പ്രകാരം, റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്.
വ്യക്തിഗത വിവരങ്ങൾ, നികുതി കണക്കുകൾ, നിക്ഷേപം, വരുമാന രേഖകൾ തുടങ്ങിയവയാണ് ഫയൽ ചെയ്യുമ്പോൾ സമർപ്പിക്കേണ്ടവ. ഇതിനോടൊപ്പം പാൻ കാർഡ്, ആധാർ കാർഡ് എന്നിവയും റിട്ടേണുകൾ ഫയൽ ചെയ്യാൻ നിർബന്ധമാണ്. ആദ്യമായി ഫയൽ ചെയ്യുന്നവർ കണക്കുകൾ കൃത്യമാണെന്ന് പരിശോധിച്ചുറപ്പിക്കണം. ജൂലൈ 31നകം റിട്ടേണുകൾ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ഓഗസ്റ്റ് ഒന്ന് മുതൽ പിഴ ഈടാക്കുന്നതാണ്.
Also Read: മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടിനും കുടുംബത്തിനും പനാമയില്‍ കള്ളപ്പണ നിക്ഷേപം: തെളിവുമായി ഇഡി
Post Your Comments