ഗുരുഗ്രാം: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളും സുഹൃത്തും ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍വെച്ച് ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ജൂണ്‍ 29നായിരുന്നു സംഭവം നടന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാള്‍ ക്ഷണിച്ചതിനെ തുടർന്നാണ് യുവതി ഹോട്ടലില്‍ എത്തിയത്. യുവതിയുടെ പരിചയക്കാരനും സുഹൃത്തും ഹോട്ടലിലുണ്ടായിരുന്നു.
തുടര്‍ന്ന്, ഇരുവരും യുവതിക്ക് ഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ചതിന് പിന്നാലെ താന്‍ ബോധരഹിതയായെന്നും ഈ സമയത്ത് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
തുടർന്ന്, ബോധം വീണ്ടെടുത്തപ്പോള്‍ യുവതി പീഡനം ചെറുക്കാന്‍ ശ്രമിച്ചു. ഇതോടെ, പ്രതികള്‍ നേരത്തെ പകര്‍ത്തിയ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments