KeralaLatest NewsNews

ആരോമലിന് പത്ത് മാസം മാത്രമാണ് പ്രായം; ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയ ഐശ്വര്യയും രണ്ട് പിഞ്ചുമക്കളും കിണറ്റിൽ മരിച്ചനിലയിൽ

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലാർകോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെയും കൊണ്ട് ഐശ്വര്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ കാരണം കണ്ടെത്താനായിട്ടില്ല.

ഇന്ന് ഉച്ചയോടെയാണ് ഐശ്വര്യയും കുട്ടികളും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത്. ഭര്‍ത്താവിന്‍റെ അച്ഛനാണ് ഇവരെ വീട്ടിലേക്ക് കൊണ്ട് വന്നാക്കിയത്. പിന്നാലെ ഐശ്വര്യയേയും കുട്ടികളെയും കാണാതാവുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button