ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സബ്സിഡി നിരക്കിലുള്ള തക്കാളി ഇനി ഒഎൻഡിസി പ്ലാറ്റ്ഫോമിലും ലഭ്യം. ഇതോടെ, ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ തക്കാളി ഓൺലൈനായി വാങ്ങാൻ സാധിക്കുന്നതാണ്. ഒരു കിലോ തക്കാളിക്ക് 70 രൂപയാണ് സബ്സിഡി നിരക്ക്. ഒരു വ്യക്തിക്ക് പരമാവധി രണ്ട് കിലോ വരെ ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ്. വിപണിയിൽ തക്കാളി വില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ സബ്സിഡി ഏർപ്പെടുത്തിയത്.
ഒഎൻഡിസി പ്ലാറ്റ്ഫോമിൽ എല്ലാ ദിവസവും രാവിലെ 9.30 മുതൽ 3.30 വരെയാണ് ഓർഡർ നൽകാൻ സാധിക്കുക. ഓർഡർ നൽകി തൊട്ടടുത്ത ദിവസം തന്നെ ഡെലിവറി നടത്തും. ഒഎൻഡിസിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബയേഴ്സ് ആപ്പിലൂടെയാണ് തക്കാളി ലഭ്യമാക്കുന്നത്. ഒഎൻഡിസിക്ക് പുറമേ, മറ്റ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ മുഖാന്തരവും തക്കാളി വാങ്ങാൻ കഴിയും. ഇത്തരം ഇ-കൊമേഴ്സ് കമ്പനികൾ കിലോയ്ക്ക് 170 രൂപ മുതൽ 180 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. ഒരു ഘട്ടത്തിൽ രാജ്യത്ത് തക്കാളി വില 250 രൂപ കടന്നിരുന്നു.
Also Read: ഹോം വർക്ക് ചെയ്തില്ല: വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകൻ അറസ്റ്റിൽ
Post Your Comments