കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിങ്ങൽക്കുത്ത് ഡാം ഉടൻ തുറക്കും. നിലവിൽ, ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുതൽ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഡാം തുറക്കുന്നത്. ഉടൻ തന്നെ ഡാം തുറക്കുന്നതിനാൽ ചാലക്കുടി തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പെരിങ്ങൽക്കുത്ത് ഡാമിന്റെ പരമാവധി സംഭരണശേഷി 424 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 423 മീറ്ററായാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സംഭരണശേഷിക്ക് മുകളിൽ വെള്ളം വരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡാം തുറക്കുന്ന വേളയിൽ ആദ്യം വെള്ളമെത്തുക ചാലക്കുടി പുഴയിലേക്കാണ്. തുടർന്ന് ആറങ്ങാടി എന്ന പ്രദേശത്തും വെള്ളമെത്തും. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Also Read: മഴ ശക്തം: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Post Your Comments