ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ അഞ്ചാമത്തെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. നിലവിൽ, പേടകം 127609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉള്ളത്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാനത്തെ ഭ്രമണപഥം കൂടിയാണിത്. ഇവ ഒരു തവണ കൂടി വലം വച്ചശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിട്ടുണ്ട്.
ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പൂർണ്ണമായും അകന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ തന്നെ ഐഎസ്ആർഒ പൂർത്തിയാക്കുന്നതാണ്. ഓഗസ്റ്റ് അഞ്ചാം തീയതിയോടെ ചന്ദ്രന്റെ ഗുരുത്വാകർഷണം പേടകത്തെ ആകർഷിക്കും. തുടർന്ന് ചന്ദ്രന്റെ ഭ്രമണപഥവും വലംവച്ച ശേഷം ഓഗസ്റ്റ് 23നാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രയാൻ-3 ൽ ഘടിപ്പിച്ചിട്ടുള്ള ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും, 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും.
Also Read: മൂധേവികൾ, അമ്മയുടെ ചിലവിൽ കഴിയാൻ സൗകര്യമില്ല: വിമർശകർക്ക് നേരെ തെറി വിളിയുമായി നടി ഐശ്വര്യ
Post Your Comments