നരസിംഹം എന്ന ചിത്രത്തിലെ അനുരാധയായെത്തി മലയാളികളുടെ മനം കവർന്ന നായിക ഐശ്വര്യ അഭിനയ രംഗത്ത് അവസരം കുറഞ്ഞതോടെ സോപ്പ് നിര്‍മാണത്തിലേക്ക് ഇറങ്ങിയത് വാര്‍ത്തയായിരുന്നു. മലയാളികൾക്ക് ഏറെ പരിചിതയായ നടി ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വന്ന മോശം കമന്റുകള്‍ക്ക് അതേഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഐശ്വര്യ.
അശ്ലീലച്ചുവയുള്ള കമന്റുകള്‍ക്ക് തെറിവിളിച്ചാണ് ഐശ്വര്യ മറുപടി നല്‍കിയത്. ഒരു കഥാപാത്രമായി ചമഞ്ഞാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 11 മിനിട്ടുള്ള വീഡിയോയില്‍ തെറിവിളി കാരണം ഇടയ്ക്കിടെ ബീപ് സൗണ്ട് വെച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്തവര്‍ ചാനല്‍ അണ്‍സബ്സ്ക്രെെബ് പോവണമെന്ന് ഐശ്വര്യ വ്യക്തമാക്കി.
READ ALSO: മണിപ്പൂരിൽ ഇനി ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകും, ഇന്റർനെറ്റ് കണക്ഷൻ ഭാഗികമായി പുനരാരംഭിച്ചു
മോശം കമന്റുകള്‍ ഓരോന്നായി വായിച്ച് കമന്റിട്ടയാളുടെ പേരും ഐശ്വര്യ സ്ക്രീനില്‍ കാണിച്ചുകൊണ്ടാണ് താരത്തിന്റെ മറുപടി. അമ്മ പണക്കാരിയായിട്ടും സോപ്പ് കച്ചവടം നടത്തി ജീവിക്കുകയാണല്ലോ എന്ന പരിഹാസത്തിനും നടി മറുപടി കൊടുക്കുന്നുണ്ട്. ‘ഞാൻ കഷ്ടപ്പാടിലാണെന്ന് വന്ന് പറഞ്ഞോ. അമ്മയുടെ പണവും ഇതും തമ്മില്‍ എന്താണ് ബന്ധം. 50 വയസ്സായാലും അച്ഛനും അമ്മയുമായിരിക്കും നിന്നെ നോക്കുന്നത്. എന്റെ കുടുംബത്തില്‍ അങ്ങനെ അല്ല. പ്രായമായ അച്ഛനെയും അമ്മയെയും ഞങ്ങള്‍ കഷ്ടപ്പെടുത്താറില്ല. അമ്മയുടെ ചെലവില്‍ കഴിയാൻ സൗകര്യം ഇല്ല’ എന്ന് ദേഷ്യത്തോടെ ഐശ്വര്യ പറഞ്ഞു.
സോപ്പില്‍ ഒറിജിനല്‍ കസ്തൂരി മഞ്ഞള്‍ അല്ലല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്. ആദ്യം തെറി വിളിച്ച ഐശ്വര്യ കസ്തൂരി മഞ്ഞള്‍ സൂക്ഷിച്ച കുപ്പി സ്ക്രീനില്‍ കാണിച്ചു. ചാനലില്‍ വരുന്ന 80 ശതമാനവും നല്ല കമന്റാണെങ്കിലും 20 ശതമാനം ‘മൂധേവികള്‍’ വന്ന് കുറ്റപ്പെടുത്തുന്നുവെന്നും ഇവര്‍ ആരോപിച്ചു. വീഡിയോയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.
Post Your Comments