ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. വിവിധ കാലയളവിലുള്ള വാലിഡിറ്റിയും, ആകർഷകമായ നിരക്കുകളുമാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പ്രധാന പ്രത്യേകത. ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞ് അനുയോജ്യമായ പ്ലാനുകളാണ് ബിഎസ്എൻഎൽ സാധാരണയായി അവതരിപ്പിക്കാറുള്ളത്. വളരെ പെട്ടെന്ന് തന്നെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കിടയിൽ തരംഗമായി മാറിയ പ്ലാനാണ് 849 രൂപയുടേത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
100 എംബിപിഎസ് വേഗതയിലാണ് ഈ പ്ലാനിൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് പ്രതിമാസം 3.3 ടിബി ഡാറ്റ ലഭിക്കുന്നതാണ്. നിശ്ചിത ഡാറ്റാ പരിധി പിന്നിട്ടാൽ, 10 എംബിബിഎസ് ആയി വേഗത കുറയും. ഈ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യത്തോടെ, സൗജന്യ ഫിക്സഡ് ലൈൻ വോയിസ് കോളിംഗ് കണക്ഷനും ലഭിക്കുന്നതാണ്. ഡാറ്റ കൂടുതൽ ആവശ്യമായിട്ടുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 849 രൂപയുടേത്.
Also Read: മിണ്ടാപ്രാണിയോട് ക്രൂരത: നായയുടെ കഴുത്തിൽ കല്ല് കെട്ടി കുളത്തിലിട്ടു
Post Your Comments