
കാട്ടാക്കട: മിണ്ടാപ്രാണിയോട് ക്രൂരത. നായയെ കഴുത്തിലെ ചങ്ങലയിൽ കല്ല് കെട്ടി കുളത്തിൽ തള്ളി. കാട്ടാക്കടയിലാണ് സംഭവം. നായയുടെ ശരീരം മുഴുവൻ വെട്ടേൽക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലെ യുവാക്കളും ഫയർഫോഴ്‌സും ചേർന്ന് നായയെ കരക്കെത്തിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് കുളത്തിൽ ജീവനുവേണ്ടി പിടയുന്ന നായയെ നാട്ടുകാർ കണ്ടത്. നാട്ടിലെ ചില യുവാക്കൾ ചേർന്ന് നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇവർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തി നായയെ ചങ്ങലയിൽ നിന്ന് മോചിപ്പിച്ച ശേഷം കരയ്ക്ക് കയറ്റുകയായിരുന്നു. നായയുടെ ശരീരത്തിൽ പല ഭാഗത്തും വെട്ടേണ്ടതിന് സമാനമായ മുറികൾ ഉണ്ട്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന കാര്യം വ്യക്തമല്ല. അതേസമയം മാനസികവിഭ്രാന്തിയുള്ള ഒരാളാണ് കഴുത്തിലെ ചങ്ങലയിൽ കല്ലുകെട്ടി നായയെ കുളത്തിൽ തള്ളിയത് എന്നാണ് നാട്ടുകാർ പറയുന്നത്.
Read Also: മൊബൈൽ നമ്പർ മാറിയോ? എങ്കിൽ ആധാറിലും നമ്പർ അപ്ഡേറ്റ് ചെയ്യാം: അറിയേണ്ടതെല്ലാം
Post Your Comments