കൊല്ലം: കൊട്ടാരക്കര നെടുമണ്‍ കാവ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ അതി പുരാതനമായ നിലവറ കണ്ടെത്തി. ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുതുക്കിപ്പണിയുന്നതിനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോഴാണ് നിലവറ കണ്ടെത്തിയത്. ഏകദേശം 12 അടിയോളം നീളവും 5 അടി ഉയരവും വരുന്ന നിലവറയാണ് കണ്ടെത്തിയത്.
read also:മൊബൈൽ നമ്പർ മാറിയോ? എങ്കിൽ ആധാറിലും നമ്പർ അപ്ഡേറ്റ് ചെയ്യാം: അറിയേണ്ടതെല്ലാം
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പഴയ ചുറ്റമ്പലത്തിന്റെ കല്ല് ഇളക്കാൻ തുടങ്ങുമ്പോഴാണ് നിലവറ കണ്ടെത്തിയത്. 12 അടിയോളം നീളമുള്ള ഇറങ്ങാനുള്ള പടവുകളോടുകൂടിയ ഒരു നിര്‍മ്മിതിയും ഉണ്ട്.
ക്ഷേത്ര ഭാരവാഹികള്‍ എത്തി നിലവറ തുറന്നു. രണ്ട് ചെമ്പ്, ഒരു ഉരുളി, ഒരു വാര്‍പ്പ്, രണ്ട് മണി, ഒരു കുത്തുവിളക്ക്, ചെറിയ രണ്ട് കുടങ്ങള്‍, എണ്ണ ഒഴിക്കുന്ന പാത്രം, നിലവിളക്ക്, ഒരു തൂക്കുവിളക്ക് എന്നിവ നിലവറയിൽ നിന്നും കണ്ടെടുത്തു.
റെവന്യൂ വകുപ്പ് അധികൃതരും ആര്‍ക്കിയോളജി വിഭാഗം ഉദ്യോഗസ്ഥരും അടുത്തദിവസങ്ങളില്‍ ക്ഷേത്രം സന്ദര്‍ശിച്ച് നിലവറയില്‍ പരിശോധന നടത്തും.
Post Your Comments