Latest NewsNewsIndia

ശിവക്ഷേത്രദര്‍ശനം വ്യക്തിപരമായ കാര്യം, ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കാര്യമാക്കുന്നില്ല : സാറ അലി ഖാന്‍

തീവ്ര ഇസ്ലാമിസ്റ്റുകളോട് ബോള്‍ഡായി പ്രതികരിച്ച് സാറ അലി ഖാന്‍

മുംബൈ: കഴിഞ്ഞ മഹാശിവരാത്രിയോടനുബന്ധിച്ച് ബോളിവുഡ് താരം സാറ അലി ഖാന്‍ പങ്കുവച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചന്ദനമണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന കേദാര്‍നാഥിലെ ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍ സാറാ അലി ഖാന്‍ പങ്കുവച്ചത്. ‘ജയ് ബോലേ നാഥ്’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. എന്നാല്‍ ചിത്രത്തിനടിയില്‍ മതമൗലികവാദികളടക്കം വലിയ വിമര്‍ശനവുമായി എത്തുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി.

Read Also: അച്ഛന്റെ ആത്മഹത്യയും അമ്മയുടെ ആൾക്കൂട്ട വിചാരണയും, ഇടയിൽ ഇൻസെക്യൂരിറ്റിയുടെ ഇരയായി ഒരു പെൺകുഞ്ഞിന്റെ ജീവിതം: കുറിപ്പ്

പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഹാശിവരാത്രിയില്‍ മഹാദേവ ക്ഷേത്രം സന്ദര്‍ശിച്ചതിന് തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്കെതിരെ നടി തുറന്നടിച്ചത്. താന്‍ ആരാധകര്‍ക്ക് വേണ്ടി മാത്രമാണ് അഭിനയിക്കുന്നത്. അതിനാല്‍ തന്റെ അഭിനയത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, അത് തന്നെ ബാധിക്കുന്നതാണെന്നും, എന്നാല്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളിലോ ജീവിതരീതിയിലോ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍, താന്‍ അത് കാര്യമാക്കുന്നില്ലെന്നും അഭിമുഖത്തില്‍ നടി തുറന്നടിച്ചു.

ഇതോടെ നിരവധി ആരാധകരാണ് സാറയെ പിന്തുണച്ച് രംഗത്തെത്തിയത്. പട്ടൗഡി നവാബ് ആയിരുന്ന മന്‍സൂര്‍ അലി ഖാന്റെ പിന്‍തലമുറക്കാരിയും നടന്‍ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാന്‍ ശിവരാത്രി ആഘോഷങ്ങളില്‍ പതിവായി പങ്കുചേരാറുള്ള വ്യക്തിയാണ്. ഇത്തവണയും ശിവരാത്രിയായപ്പോള്‍ അവര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവച്ചു. ശിവലിംഗത്തിന് സമീപം ഇരിക്കുന്ന ചിത്രങ്ങളും നടിയുടെ പോസ്റ്റിലുണ്ടായിരുന്നു. പോസ്റ്റ് പങ്കുവച്ചതിന് തൊട്ടുപിന്നാലെ വിദ്വേഷപരമായ കമന്റുകള്‍ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും ഇസ്ലാമിസ്റ്റുകള്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനുള്ള മറുപടിയുമായാണ് താരം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button