ലക്നൗ: കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദിനെ സംബന്ധിച്ചുള്ള തര്‍ക്കത്തിന് വിരാമമാകുന്നു. മസ്ജിദ്, ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മസ്ജിദിനുള്ളിലെ നിലവറയില്‍ ശിവലിംഗം കണ്ടെടുത്തതോടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. ശിവലിംഗം കണ്ടെടുത്ത ഭാഗം കോടതിയുത്തരവ് പ്രകാരം സീല്‍ ചെയ്തിട്ടുണ്ട്.
Read Also:ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും
12 അടി ഉയരമുള്ള ശിവലിംഗമാണ് മസ്ജിദിന്റെ നിലവറയില്‍ നിന്നും കണ്ടെടുത്തത്. മസ്ജിദിന് പുറത്തുള്ള നന്ദി വിഗ്രഹത്തിന് അഭിമുഖമായായിരുന്നു ശിവലിംഗത്തിന്റെ സ്ഥാനം. മസ്ജിദിന് മുന്‍പ് ഇവിടെ ക്ഷേത്രമായിരുന്നു സ്ഥിതി ചെയ്തിരുന്നത് എന്ന സൂചനകളാണ് ഇത് നല്‍കുന്നത്. മസ്ജിദിന് പുറത്തെ നന്ദി വിഗ്രഹം ശിവക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവാണെന്ന് സന്യാസിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശിവലിംഗം കണ്ടെടുത്തതിനെ തുടര്‍ന്ന്, മസ്ജിദിലെ നിലവറയുടെ പരിസരത്തേക്കുള്ള ഭാഗം സീല്‍ ചെയ്യാന്‍ വാരാണസി കോടതിയാണ് ഉത്തരവിട്ടത്. മറ്റുള്ളവര്‍ക്ക് ഇവിടേക്കുള്ള പ്രവേശനം നിഷേധിക്കാനും കോടതി ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍ മസ്ജിദ് പരിസരത്ത് സുരക്ഷ ശക്തമാക്കി.
Post Your Comments