KeralaLatest NewsNews

എറണാകുളം സ്വദേശി അയൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എന്‍ഐഎ: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം മൂന്ന് ലക്ഷം

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയൂബ്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാവും എറണാകുളം സ്വദേശിയുമായ ടി എ അയൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ ദേശീയ അന്വേഷണ ഏജൻസി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയൂബെന്നും ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എൻഐഎ അറിയിച്ചു.

READ ALSO: ആരോമലിന് പത്ത് മാസം മാത്രമാണ് പ്രായം; ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയ ഐശ്വര്യയും രണ്ട് പിഞ്ചുമക്കളും കിണറ്റിൽ മരിച്ചനിലയിൽ

യുവാക്കളെ ലഷ്‌കര്‍-ഇ-ത്വയ്ബ, ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ ചേരാന്‍ ഇയാൾ പ്രോത്സാഹിപ്പിച്ചതായി എൻഐഎ റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ പിഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അയ്യൂബിനെ എൻഐഎ തിരഞ്ഞുക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button