ലണ്ടൻ: തീവ്ര ഇസ്ലാമിക മതപ്രഭാഷകന്‍ അന്‍ജെം ചൗധരിക്കെതിരെ യുകെയില്‍ തീവ്രവാദക്കുറ്റം ചുമത്തി. ഇയാള്‍ക്ക് ബ്രിട്ടണ്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി ഇരട്ട പൗരത്വമുണ്ട്. ചൗധരിക്കൊപ്പം ഒരു നിരോധിത സംഘടനയുടെ അംഗത്വത്തിന്റെ പേരില്‍ ഖാലിദ് ഹുസൈന്‍ എന്ന കനേഡിയന്‍ പൗരനും അറസ്റ്റിലായിട്ടുണ്ട്. ജൂലൈ 17ന് കിഴക്കന്‍ ലണ്ടനില്‍ നിന്നാണ് ചൗധരിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ വിമാനത്തില്‍ വന്നിറങ്ങിയ ഖാലിദിനെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ചും പിടികൂടി.
യുകെയിലെ തീവ്രവാദ നിയമം 2000ന്റെ വിവിധ വകുപ്പുകള്‍ പ്രകാരം ഒരു തീവ്രവാദ സംഘടനയെ നയിക്കല്‍ നിരോധിക്കപ്പെട്ട സംഘടനയില്‍ അംഗത്വം, നിരോധിത സംഘടനയ്ക്ക് പിന്തുണ പ്രോത്സാഹിപ്പിക്കുന്നതിനായി യോഗങ്ങളില്‍ പ്രസംഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ചൗധരിക്കെതിരെ മെട്രോപൊളിറ്റന്‍ പോലീസ് ചുമത്തിയത്. ഇരുവരെയും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതിനായി കസ്റ്റഡിയില്‍ വിട്ടു.
‘ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല, ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും’: കെഎൻ ബാലഗോപാൽ
അന്‍ജെം ചൗധരിക്ക് നിരോധിക്കപ്പെട്ട ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അല്‍ മുഹാജിറൗണ്‍ ഉള്‍പ്പെടെയുള്ള തീവ്ര സംഘടനകളുമായി ബന്ധമുണ്ട്. തീവ്രവാദ ഗ്രൂപ്പായ ഐഎസിനെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തതിന് 2016 സെപ്റ്റംബറില്‍ ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. ഇതിന് ശേഷം 2018ല്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലില്‍ നിന്ന് മോചിതനായി.
Post Your Comments