Latest NewsKeralaIndia

മണിപ്പൂരിലെ പ്രതികൾ എന്ന പേരിൽ വ്യാജ പ്രചാരണം: കേസ് കൊടുത്തപ്പോൾ മാപ്പ് പറഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം

ഇംഫാൽ : ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിൽ ഉൾപ്പെടെ വ്യാജ പ്രചാരണം. മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് മണിപ്പൂർ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗിന്റെയും അദ്ദേഹത്തിന്റെ 11 വയസ്സുള്ള മകന്റെയും ചിത്രങ്ങൾ ആണ്.

ഹിന്ദു-ക്രിസ്ത്യൻ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ കേരളത്തിലെ ബിജെപി വിരുദ്ധർ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ ഇതിൽ നിയമനടപടി സ്വീകരിച്ച് ചിദാനന്ദ സിംഗ് രംഗത്തെത്തി.മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷത്തിൽ യാതൊരു പങ്കുമില്ലാത്ത ആർ.എസ്.എസിനെതിരെ നിരവധി വ്യാജപ്രചാരണങ്ങളാണ് അരങ്ങേറുന്നത്. ഇതിനെതിരെ സംസ്ഥാനത്ത് നിരവധി പരാതികളാണ് നൽകിയിട്ടുള്ളത്. സംസ്ഥാന ഡിജിപിക്കും പരാതികൾ നൽകിയിട്ടുണ്ട്.

സിപിഎമ്മിന്റെ നേതൃത്വത്തിൽ മതതീവ്രവാദികൾക്കൊപ്പം ചേർന്നാണ്‌ ശക്തമായ വ്യാജപ്രചാരണം നടത്തുന്നതെന്ന് ആർ.എസ്.എസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനിടെ, അറസ്റ്റിലായവർ ആർ.എസ്.എസുകാരാണെന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സുഭാഷിണി അലി മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാപ്പ് പറച്ചിൽ. ആത്മാർത്ഥമായി മാപ്പ് പറയുന്നു എന്ന തലക്കെട്ടോടെയായിരുന്നു സുഭാഷിണി അലി തെറ്റ് തിരുത്തിയത്.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവത്തിൽ അറസ്റ്റിലായത് സ്വയംസേവകരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുഭാഷിണിയുടെ ട്വീറ്റ്. എന്നാൽ ചിത്രത്തിലുള്ളത് ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗും മകനുമായിരുന്നു. കേരളത്തിലെ ചില സിപിഎം പ്രൊഫൈലുകളും ചിത്രം പ്രചരിപ്പിച്ചു. ഇതേ തുടർന്ന് സിംഗ് പരാതി നൽകുമെന്ന് പ്രഖ്യാപിച്ചു.

‘എന്റെയും മകന്റേയും ചിത്രം നിങ്ങൾ എന്തിനാണിങ്ങനെ പ്രചരിപ്പിക്കുന്നത്. നമുക്ക് കോടതിയിൽ കാണാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് സുഭാഷിണി അലി ക്ഷമാപണവുമായി രംഗത്തെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ദേശീയ ബാലാവകാശ കമ്മീഷനും വിഷയത്തിൽ പരാതി സ്വീകരിച്ചിട്ടുണ്ട്. ‘സമഗ്ര സാംസ്‌കാരിക വേദി’ എന്ന ഗ്രൂപ്പിൽ അംഗമായ നുഹ്‌മാൻ കണ്ണത്ത്, ഫേയ്സ്ബുക്കിൽ വ്യാജ പ്രചരണം നടത്തിയ അജീസ് മുഹമ്മദ്, ട്വിറ്ററിൽ ഫോട്ടോ പ്രചരിപ്പിച്ച ശങ്കർ കൊണ്ടപ്രാതി എന്നിവർക്കെതിരെയും കേരളത്തിൽ ഈ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button