PalakkadNattuvarthaLatest NewsKeralaNews

വാടക വീട് കേന്ദ്രീകരിച്ച് കുളിമുറിയിൽ ചാരായം വാറ്റ്: മധ്യവയസ്കൻ പിടിയിൽ

എറണാകുളം കാക്കനാട് സ്വദേശി ജോയ് ജോർജ് (55) ആണ് അറസ്റ്റിലായത്

കല്ലടിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. എറണാകുളം കാക്കനാട് സ്വദേശി ജോയ് ജോർജ് (55) ആണ് അറസ്റ്റിലായത്.

Read Also : വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം കുതിക്കുന്നു, ലോകരാജ്യങ്ങൾക്കിടയിൽ ഒന്നാമതായി ഇന്ത്യ

കുളിമുറിയിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവ സ്ഥലത്ത് നിന്ന് ചാരായവും വാഷും കസ്റ്റഡിയിലെടുത്തു.

Read Also : കാസർഗോഡ് സദാചാര ആക്രമണം: ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ സുഹൃത്തുക്കളെ ആക്രമിച്ചു, 3 പേർ അറസ്റ്റിൽ

സ്റ്റേഷൻ ഓഫീസർ പി. ശിവശങ്കരൻ, എസ്.ഐ കെ.കെ. പത്മരാജ്, എസ്.സി.പി.ഒമാരായ എം. വിനയശങ്കരൻ, വി.വി. ഉണ്ണിക്കണ്ണൻ, സി.പി.ഒമാരായ സി.ബി. അനിൽ, ഒ. സുനിൽകുമാർ, എ. സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button