വിവിധ ജില്ലകൾക്ക് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പ് പുതുക്കി നിശ്ചയിച്ച് കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ റിപ്പോർട്ട് പ്രകാരം, വയനാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നിലവിൽ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മൂന്ന് ചക്രവാത ചുഴിയുടെ സാന്നിധ്യവും, ന്യൂനമർദ്ദവുമാണ് കേരളത്തിലെ അതിശക്ത മഴയ്ക്ക് കാരണം. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്. അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനാലും, കടലാക്രമണം നിലനിൽക്കുന്നതിനാലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: മധുര പാനീയങ്ങൾ അമിതമായി കുടിക്കരുത്, കാരണം
Post Your Comments