Latest NewsKeralaNews

നടുക്കടലിൽ വെച്ച് പക്ഷാഘാതം സംഭവിച്ച നാവികന് രക്ഷകരായി തീര സംരക്ഷണ സേന: സംഭവം ഇങ്ങനെ

കൊച്ചി: നടുക്കടലിൽ വെച്ച് പക്ഷാഘാതം സംഭവിച്ച നാവികന് രക്ഷകരായി തീര സംരക്ഷണ സേന. യുഎഇയിലെ ഖോർഫക്കാനിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന എംടി ഗ്ലോബൽ സ്റ്റാർ എന്ന ടാങ്കറിൽ നിന്നാണ് നാവികനെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്. ജൂലൈ 10 ന് സാങ്കേതിക തകരാർ കാരണം കോഴിക്കോട് നിന്ന് 52 മൈൽ പടിഞ്ഞാറ് ഈ കപ്പൽ നങ്കൂരമിടുകയായിരുന്നു.

Read Also: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രത പാലിക്കാൻ നിർദ്ദേശം

ജൂലൈ 23-ന് ഇറ്റലിയിലെ സെൻട്രോ ഇന്റർനാഷണൽ റേഡിയോ മെഡിക് (CIRM) വഴി ഈ കപ്പലിലെ പ്രദീപ് ദാസ് എന്ന നാവികന് വൈദ്യ സഹായം ആവശ്യമുണ്ടെന്നുളള സന്ദേശം മുംബൈ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിന് ലഭിച്ചു. ഗ്ലോബൽ സ്റ്റാർ കപ്പലിലെ ജീവനക്കാരിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദം, ഭാഗിക പക്ഷാഘാതം എന്നിവ ഉണ്ടെന്നായിരുന്നു സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

തുടർന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ALH MK-III മുഖേന ഗ്ലോബൽ സ്റ്റാറിൽ നിന്ന് ഇന്ന് പ്രദീപ് ദാസിനെ രക്ഷിച്ചു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി, ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു: പരാതി നല്‍കി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button