ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗമാണ് ഒലിച്ചുപോയത്. ഇതോടെ തിങ്കളാഴ്ച്ച ബദരീനാഥ് തീർഥാടനം തടസ്സപ്പെട്ടു.
Read Also: പുതുപ്പള്ളി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗൗച്ചറിലെ കാമേദയിൽ ബദരീനാഥ്-ശ്രീ ഹേമകുണ്ഡ് ദേശീയ പാതയുടെ വലിയൊരു ഭാഗം തകർന്നുവെന്നും റോഡ് പുനഃസ്ഥാപിക്കാൻ മൂന്ന് ദിവസമെടുക്കുമെന്നും ചമോലി ജില്ലാ മജിസ്ട്രേറ്റ് ഹിമാൻഷു ഖുറാന അറിയിച്ചു.
ഗൗച്ചറിനടുത്തുള്ള ഭട്ട്നഗറിലും റോഡിന്റെ ഒരു ഭാഗം തകർന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്തു വരികയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അദ്ദേഹം വിശദമാക്കി.
Post Your Comments