അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഫിൻസെർവിനെ ഏറ്റെടുക്കാൻ ഒരുങ്ങി അമേരിക്കൻ കമ്പനി. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബെയിൻ ക്യാപിറ്റലിന് വിൽക്കാനാണ് അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, ആറ് വർഷങ്ങൾക്കു മുൻപ് പ്രവർത്തനമാരംഭിച്ച അദാനി ഫിൻസെർവിന് കീഴിലുള്ള അദാനി ക്യാപിറ്റലിന്റെയും, അദാനി ഹൗസിംഗിന്റെയും 90 ശതമാനം ഓഹരികളും ബെയിൻ ക്യാപിറ്റലിന് വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ള 10 ശതമാനം ഗൗരവ് ഗുപ്ത കൈവശം വയ്ക്കുന്നതാണ്.
അദാനി ഫിൻസെർവിൽ ബെയ്ൻ ക്യാപിറ്റൽ 1,394 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അദാനി-ബെയ്ൻ കരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, റിസർവ് ബാങ്കിൽ നിന്നും അംഗീകാരം ലഭിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ മാറ്റങ്ങൾ ഉണ്ടാകുന്നത് വരെ അദാനി എന്ന പേര് ഉപയോഗിക്കുന്നത് തുടരുന്നതാണ്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് കനത്ത തിരിച്ചടികളാണ് അദാനി ഗ്രൂപ്പിന് നേരിടേണ്ടി വന്നത്. നിലവിൽ, അദാനി ഗ്രൂപ്പ് തിരിച്ചുവരവിന്റെ പാതയിലാണ്.
Also Read: കാറ്റും മഴയും: വീടിന് മുകളിൽ മരം വീണു
Post Your Comments