Latest NewsNewsBusiness

ഉപഭോക്താക്കൾക്ക് ആശ്വസിക്കാം! കുതിച്ചുയരുന്ന തക്കാളി വില വരും ദിവസങ്ങളിൽ കുറയും, കാരണം ഇത്

സബ്സിഡി നിരക്കിൽ നൽകുന്ന ഒരു കിലോ തക്കാളിക്ക് 70 രൂപയാണ് വില

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കുതിച്ചുയരുന്ന തക്കാളി വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും തക്കാളിയുടെ പുതിയ വിളവുകൾ ഉടൻ വിപണിയിൽ എത്തും. ഇത് ചില്ലറ വിപണിക്ക് ആശ്വാസം പകരുന്നതാണ്. തക്കാളി വിലയിലെ ഇപ്പോഴത്തെ വർദ്ധനവ് കൂടുതൽ കർഷകരെ തക്കാളി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചേക്കുമെന്നും, ഇത് ഉൽപ്പാദനം കൂട്ടാൻ വഴിയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തക്കാളി വില കുതിച്ചുയർന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളികൾ ഡൽഹിയിൽ എത്തിച്ചിരുന്നു. നിലവിൽ, ഡൽഹി അടക്കമുള്ള വൻ നഗരങ്ങളിൽ കേന്ദ്രസർക്കാർ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കുന്നുണ്ട്. സബ്സിഡി നിരക്കിൽ നൽകുന്ന ഒരു കിലോ തക്കാളിക്ക് 70 രൂപയാണ് വില. തക്കാളി സബ്സിഡി നിരക്കിൽ വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു.

Also Read: സെൻട്രൽ ജയിലിൽ കഴിയണം, ജയിലിന് മുന്നില്‍ വാശി പിടിച്ച് യുവതി: വെട്ടിലായി അധികൃത‌ർ

shortlink

Related Articles

Post Your Comments

Related Articles


Back to top button