പാട്‌ന: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് അദ്ധ്യാപകനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും നാട്ടുകാർ നഗ്നരാക്കി മർദ്ദിച്ചു. ബീഹാറിലെ ബെഗുസരായിയിൽ വ്യാഴാഴ്ചയാണ് സംഭവം. സംഗീത അധ്യാപകനായ കിഷുദേവ് ചൗരസ്യയെ (40), പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരയാണ് ജനങ്ങൾ നഗ്നരാക്കി മർദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
അധ്യാപകനെയും പെൺകുട്ടിയേയും മോശം സാഹചര്യത്തിൽ കണ്ടതോടെയാണ് നാട്ടുാകാർ ഇടപെട്ടത്. അധ്യാപകൻ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വീഡിയോ പ്രചരിച്ചതോടെ അദ്ധ്യാപകനായ കിഷുദേവ് ചൗരസ്യയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അദ്ധ്യാപകനെയും പെൺകുട്ടിയെയും മർദ്ദിച്ചതിന് മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയെയും അദ്ധ്യാപകനെയും ഒന്നിച്ചു കണ്ടതിന് പിന്നാലെയായിരുന്നു ആക്രമണം. ഇരുവരെയും നഗ്നരാക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ പോക്സോ ചുമത്തിയത്.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തും, അതേസമയം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പൊലീസ് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments