കൊല്ലം: മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. തലവൂർ സ്വദേശി മിനിമോളാണ് (50) മരിച്ചത്. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Also : ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്
കൊട്ടാരക്കര ചെങ്ങമനാട് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് മകൻ കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ജോമോനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Also : വേളാങ്കണ്ണി തീർഥാടകരുടെ കാറും ജീപ്പും കൂട്ടിയിടിച്ചു: നീണ്ടകര സ്വദേശിക്ക് ദാരുണാന്ത്യം
ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മിനിമോളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments