എം.സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം, ഭാവിയില്‍ ഒ.സി റോഡ് ആയി അറിയപ്പെടണം: വി.എം സുധീരന്‍

തിരുവനന്തപുരം: എം.സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് വി.എം സുധീരന്‍ കത്തയച്ചു.

Read Also: വീട്ടിലിരുന്നു പണം സമ്പാദിക്കാം: പരസ്യം കണ്ട് മോഹിച്ച യുവതിയ്ക്ക് സംഭവിച്ചത്

‘ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം.സി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണ്’.

‘എം.സി റോഡ് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ തട്ടിയുളള പ്രതികരണം. എം.സി റോഡിന് ‘ഉമ്മന്‍ ചാണ്ടി റോഡ്’ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഉചിതമായിരിക്കും. എം.സി റോഡ് ഭാവിയില്‍ ഒ.സി റോഡ് ആയി അറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും കത്തിലൂടെ വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

 

Share
Leave a Comment