MalappuramNattuvarthaLatest NewsKeralaNews

വിനോദസഞ്ചാരികൾ പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറി ചാടാൻ ശ്രമിച്ചു: തെങ്ങ് മുറിഞ്ഞ് വീണ് അപകടം

കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍ പെട്ടത്

മലപ്പുറം: വിനോദസഞ്ചാരത്തിനെത്തിയവര്‍ തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടു. കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍ പെട്ടത്.

Read Also : ബൈക്ക് ഓടിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറുടെ സ്വയംഭോഗം: ലൈംഗികാതിക്രമം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ യുവതി

മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയില്‍ വൈകിട്ട് മൂന്ന് മണിയോടെ വലിയ തെങ്ങിന് മുകളില്‍ കയറി വെള്ളത്തിലേക്ക് ചാടാനുള്ള സാഹസിക ശ്രമത്തിനിടെയാണ് സംഭവം. പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങിന്റെ മുകളില്‍ കയറിയ നാല് പേരടങ്ങുന്ന യുവാക്കളാണ് തെങ്ങ് മുറിഞ്ഞ് പുഴയിലേക്ക് വീണത്. പുഴയില്‍ വെള്ളം കൂടുതലായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ പ്രദേശമാണിവിടം. തെങ്ങില്‍ കയറി പുഴയിലേക്ക് ചാടി കുളിക്കാന്‍ നിരവധി യുവാക്കളാണ് ഇവിടെ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button